ADVERTISEMENT

കാൻഡി∙ പാക്കിസ്ഥാന്റെ പേസർമാരെപ്പോലുള്ള താരങ്ങൾ ഇന്ത്യയ്ക്കില്ലെന്നു സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. നെറ്റ്സിൽ പരിശീലിക്കുമ്പോൾ ലഭ്യമായ താരങ്ങളെ വച്ചാണു പാക്കിസ്ഥാനെതിരെ തയാറെടുക്കുന്നതെന്ന് രോഹിത് ശർമ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രോഹിത് ശർമയുടെ മറുപടി.

‘‘നോക്കൂ, നമുക്ക് ഷഹീനോ, നസീമോ, ഹാരിസ് റൗഫോ ഇല്ല. നമുക്ക് ഉള്ള ബോളർമാരെ വച്ചു മാത്രമേ നെറ്റ്സിൽ പരിശീലിക്കാൻ സാധിക്കൂ. പാക്കിസ്ഥാന്റേത് മികവുറ്റ ബോളർമാരാണ്. മൂന്നുപേരും ഗംഭീരമായി കളിക്കുന്നുമുണ്ട്. പാക്കിസ്ഥാന് എല്ലായ്പ്പോഴും മികച്ച ബോളർമാർ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ടീം സ്വന്തം അനുഭവ സമ്പത്ത് ഉപയോഗിച്ച് അവരെ നേരിടണം.’’– രോഹിത് ശർമ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2019 ഏകദിന ലോകകപ്പിലും 2018 ഏഷ്യാകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ രോഹിത് ശർമ സെഞ്ചറി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെ ഒരുമിച്ച് ഇന്ത്യൻ ടീം ഇതുവരെ നേരിട്ടിട്ടില്ല.

English Summary: We do not have Shaheen, Rauf, Naseem: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com