ADVERTISEMENT

കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയ്ക്കു സർപ്രൈസ് സമ്മാനവുമായി പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി. ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശനും കുറച്ചു ദിവസങ്ങൾക്കു മുൻപ് ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇക്കാര്യം അറിഞ്ഞ അഫ്രീദി ഗ്രൗണ്ടിൽ വച്ച് ബുമ്രയ്ക്കു സമ്മാനപ്പൊതി കൈമാറുകയായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുന്നതായി അഫ്രീദി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ഗ്രൗണ്ടിൽ പോരാടുമെങ്കിലും അതിനു പുറത്ത് നമ്മളെല്ലാം സാധാരണ മനുഷ്യർ മാത്രമാണെന്നും അഫ്രീദി പ്രതികരിച്ചു. അഫ്രീദിക്കുള്ള നന്ദി ബുമ്രയും അറിയിച്ചു. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. മഴ മൂലം കളി നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാക്ക് മത്സരം റിസർവ് ദിവസമായ ഇന്നത്തേക്കു മാറ്റിയിരുന്നു.

24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. വിരാട് കോലിയും (8 നോട്ടൗട്ട് ), കെ.എൽ.രാഹുലുമാണ് (17 നോട്ടൗട്ട്) ക്രീസിൽ. 4 മണിക്കൂറോളം കാത്തിട്ടും മഴ മാറാതെ വന്നതോടെയാണ് മത്സരം മാറ്റിവച്ചത്. ഇന്നലെ നിർത്തിയ അതേ സ്കോറിൽ ഇന്ന് മത്സരം പുനരാരംഭിക്കും. ഓവർ വെട്ടിച്ചുരുക്കില്ല. ഇരു ടീമുകൾക്കും 50 ഓവർ വീതം ലഭിക്കും.

English Summary: New Dad Jasprit Bumrah Gets Surprise Gift From Shaheen Afridi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com