ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിനു പകരം ഓഫ് സ്പിന്നർ ആർ.അശ്വിനെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിലെ മികച്ച പ്രകടനമാണ് മുപ്പത്തിയേഴുകാരനായ അശ്വിന് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്. 

നേരത്തെ, ഓഫ് സ്പിന്നറെയോ ലെഗ് സ്പിന്നറെയോ ഉൾപ്പെടുത്താതെ ടീം പ്രഖ്യാപിച്ചതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.  ഇന്ത്യ ആതിഥ്യം വഹിച്ച 2011 ഏകദിന ലോകകപ്പ് ടീമിലും അശ്വിൻ ഉണ്ടായിരുന്നു. ഇത്തവണത്തെ ലോകകപ്പ് കളിക്കുന്നതിൽ കോലിയും അശ്വിനും മാത്രമാണ് 2011 ലോകകപ്പ് ടീമിലുമുണ്ടായിരുന്നത്. ഒക്ടോബർ 5ന് അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ട്– ന്യൂസീലൻഡ് മത്സരത്തോടെ ഏകദിന ലോകകപ്പിന് തുടക്കമാകും. 

ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.

ഓസ്ട്രേലിയൻ ടീമിൽ  ലബുഷെയ്നും

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ബാറ്റർ മാർനസ് ലബുഷെയ്നെ ഉൾപ്പെടുത്തി. ആദ്യം പ്രഖ്യാപിച്ച സാധ്യതാ ടീമിൽ ലബുഷെയ്ൻ ഇല്ലായിരുന്നു. പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനമാണ് ലബുഷെയ്നെ തുണച്ചത്. ഇടംകൈ സ്പിന്നർ ആഷ്ടൻ അഗറിനു പകരമാണ് ലബുഷെയ്ൻ ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ പരുക്കേറ്റ ട്രാവിസ് ഹെഡിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറ്റ് കമിൻസാണ് ക്യാപ്റ്റൻ.

English Summary : ODI World Cup: Ashwin Included inplace of Axar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com