ADVERTISEMENT

മുംബൈ ∙ ഉജ്വല സെഞ്ചറിയുമായി വിഷ്ണു വിനോദ് (109 നോട്ടൗട്ട്) തകർത്തടിച്ച മത്സരത്തിൽ കേരളത്തിന് നാടകീയ ജയം. മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ സർവീസസിനെ കീഴടക്കിയത് ഒരു റണ്ണിന്. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോൾ സർവീസസിന്റെ മറുപടി 188 റൺസിൽ അവസാനിച്ചു. 62 പന്തിൽ 109 റൺസുമായി വിഷ്ണു പുറത്താകാതെ നിന്നു. 15 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കഴിഞ്ഞദിവസം കേരളം ഹിമാചൽപ്രദേശിനെ 35 റൺസിന് തോൽപിച്ചിരുന്നു. 

English Summary:

Century for Vishnu, Kerala wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com