ADVERTISEMENT

ബെംഗളൂരു ∙ പാക്കിസ്ഥാനെതിരെ സെഞ്ചറി തികച്ചതിനു പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമായി ഡേവിഡ് വാർണർ. തെലുങ്ക് സിനിമാതാരം അല്ലു അർജുന്റെ പുഷ്പ സിനിമയിലെ ആക്‌ഷന്‍ അനുകരിച്ചാണ് വാർണർ കൈയടി നേടിയത്. സമൂഹ മാധ്യമങ്ങളിൽ മുൻപും പുഷ്പ സിനിമയിലെ ഡാൻസും ആക്‌ഷനുമെല്ലാം വാർണർ അനുകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ലോകം ഇത്തവണയും വാർണറുടെ ആഘോഷം ഏറ്റെടുത്തിരിക്കുകയാണ്. 

മത്സരത്തിൽ 124 പന്തുകൾ നേരിട്ട വാർണർ 163 റൺസാണ് അടിച്ചുകൂട്ടിയത്. 9 സിക്സും 14 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. സഹ ഓപ്പണറായ മിച്ചൽ മാർഷും സെഞ്ചറി നേടി. 108 പന്തിൽ 9 സിക്സും 10 ഫോറും ഉൾപ്പെടെ 121 റണ്‍സാണ് മാർഷ് നേടിയത്. മാർഷിന്റെ 32–ാം ജന്മദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. പവര്‍പ്ലേ ഓവറുകളിൽ 82 റൺസ് നേടിയ ഓസ്ട്രേലിയ 30–ാം ഓവറിൽ സ്കോർ 200 കടത്തി. 

ആദ്യവിക്കറ്റിൽ 259 റൺസിന്റെ പാർട്നർഷിപ്പാണ് ഓസീസ് ഓപ്പണർമാർ പടുത്തുയത്തിയത്. ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഇരുവരുടേയും മികവിൽ പാക്കിസ്ഥാനെതിരെ 367 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഓസീസ് 62 റൺസിന് ജയിച്ചു. 

English Summary:

David Warner Celebrates In 'Pushpa' Style After Cricket World Cup 2023 Ton. Internet Loves It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com