ADVERTISEMENT

കൊൽക്കത്ത ∙ കാറപകടത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അടുത്ത സീസൺ ഐപിഎലിൽ മടങ്ങിയെത്തുമെന്നു ഡൽഹി ക്യാപിറ്റൽസ് ടീം ഡയറക്ടർ സൗരവ് ഗാംഗുലി. കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിലാണു പന്തിനു പരുക്കേറ്റത്. പന്ത് ഇപ്പോൾ പരിശീലനം നടത്തുന്നില്ല.

ജനുവരിയോടെ പരിശീലനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിൽ നടക്കുന്ന ഐപിഎൽ ലേലത്തിനു മുൻപു പന്തുമായി ചർച്ച ചെയ്തു. പന്ത് ആണ് ടീം ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും അറിയേണ്ടതുണ്ട് – ഗാംഗുലി പറഞ്ഞു. പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറായിരുന്നു കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചത്.

English Summary:

Rishabh Pant will play next IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com