ADVERTISEMENT

റെക്കോർഡുകൾ വെട്ടിപ്പിടിക്കുന്ന കാര്യത്തിൽ ഒരു നൂറു മീറ്റർ ഓട്ടക്കാരന്റെ വേഗമാണ് വിരാട് കോലിക്ക്. 2008 ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി ഒന്നര പതിറ്റാണ്ടിനുള്ളിൽ കോലി പേരിലാക്കിയ റെക്കോർഡുകൾ ഒട്ടേറെ. ഏകദിന ക്രിക്കറ്റിലെ സെഞ്ചറി റെക്കോർഡ് മുതൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികച്ച റെക്കോർഡ് വരെ ഇതിലുണ്ട്.

ഇന്നലെ നേടിയ റെക്കോർഡുകൾ 

∙ ഏകദിന ക്രിക്കറ്റിൽ അൻപതാം സെഞ്ചറി നേടുന്ന ആദ്യ താരം. പിന്നിലാക്കിയത് സച്ചിൻ തെൻഡുൽക്കറെ (49). 

∙ ന്യൂസീലൻഡിനെതിരെ കോലി ഇന്നലെ നേടിയ 117 റൺസ് ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ്. 

∙ ഒരു ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ റൺസെന്ന റെക്കോർഡും കോലി കൈപ്പിടിയിലാക്കി. 711 റൺസുമായി ഈ ലോകകപ്പിലെ ടോപ് സ്കോററായ കോലി ഇവിടെയും പിന്നിലാക്കിയത് സച്ചിന്റെ നേട്ടം (2003 ലോകകപ്പിൽ 673 റൺസ്) 

∙ ഈ ലോകകപ്പിലെ എട്ടാം അർധ സെഞ്ചറി കുറിച്ച കോലി ഒരു  ലോകകപ്പിൽ കൂടുതൽ അർധ സെഞ്ചറികളെന്ന നേട്ടത്തിൽ സച്ചിനെയും ഷാക്കിബ്–അൽ ഹസനെയും (7 വീതം) മറികടന്നു.

virat-kohli-1248-2
സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം. ചിത്രം∙ ആർ.എസ്. ഗോപൻ

മറ്റ് പ്രധാന റെക്കോർഡുകൾ 

∙ഏകദിനത്തിൽ 8000, 9000, 10000, 11000, 12000, 13000 റൺസുകളുടെ നാഴികക്കല്ലുകൾ അതിവേഗത്തിൽ പൂർത്തിയാക്കിയതിന്റെ റെക്കോർഡ് കോലിക്കാണ്. 

∙ഇന്നലെ 100 പിന്നിട്ടതോടെ ഇന്ത്യൻ മണ്ണിലെ വിരാട് കോലിയുടെ സെഞ്ചറി നേട്ടങ്ങൾ 24 ആയി. 20 സെഞ്ചറിയുമായി സച്ചിൻ രണ്ടാമത്. 

∙ ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ കൂടുതൽ സെഞ്ചറികൾ. ശ്രീലങ്കയ്ക്കതിരെ കോലി നേടിയത് 10 സെഞ്ചറികൾ. ആകെ 9 രാജ്യങ്ങൾക്കെതിരെ കോലി സെഞ്ചറി നേടി.  

virat-kohli-1248-3
ആരാധകരെ അഭിവാദ്യം ചെയ്യുന്ന വിരാട് കോലി. ചിത്രം∙ ആര്‍.എസ്. ഗോപൻ

∙ ഒരു കലണ്ടർ വർഷം 6 ഏകദിന സെഞ്ചറികളെന്ന നേട്ടം 3 തവണ സ്വന്തമാക്കിയ കോലിക്ക് ഈ നേട്ടത്തിലും എതിരില്ല. 2017, 2018, 2023 വർഷങ്ങളിലാണ് 6 സെഞ്ചറികൾ തികച്ചത്. 

∙ രാജ്യാന്തര  ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ റൺസ് (4008), കൂടുതൽ അർധ സെഞ്ചറികൾ (38) എന്നീ റെക്കോർഡുകൾ കോലിക്കൊപ്പമാണ്. 115 ട്വന്റി20 മത്സരങ്ങളാണ് കോലി കളിച്ചത്.     

virat-kohli-1248-1
സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം. ചിത്രം∙ ആര്‍.എസ്. ഗോപൻ

എല്ലാം ഒരു സ്വപ്നം പോലെ. കരിയറിൽ ഒരിക്കലും ഇത്രയും ഉയരത്തിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. സെമി ഫൈനലിൽ തന്നെ ഈ നേട്ടത്തിലെത്താൻ സാധിച്ചതിൽ സന്തോഷം. അനുഷ്കയും സച്ചിൻ പാജിയും ഈ നിമിഷത്തിന് സാക്ഷികളായി ഇവിടെയുണ്ട്. എന്റെ ജീവതപങ്കാളിക്കും റോൾ മോഡലിനും വാങ്കഡെയിലെ കാണികൾക്കും മുന്നിൽ ഈ നേട്ടത്തിലെത്താൻ സാധിച്ചതിലെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല 

ആദ്യമായി ഡ്രസിങ് റൂമിൽവച്ചു കണ്ടപ്പോൾ സീനിയർ താരങ്ങൾ പറ്റിക്കാൻ പറഞ്ഞ കാര്യം വിശ്വസിച്ച് വിരാട് എന്റെ കാലിൽ വീഴാൻ ശ്രമിച്ചത് എനിക്കോർമയുണ്ട്. അന്നെനിക്ക് ചിരിയടക്കാനായില്ല. പക്ഷേ, വളരെപ്പെട്ടെന്നു തന്നെ താങ്കൾ എന്റെ ഹൃദയംതൊട്ടു. അന്നത്തെ ആ പയ്യൻ ഇന്നു വളരെയധികം വളർന്നിരിക്കുന്നു. എന്റെ റെക്കോർഡ് ഒരു ഇന്ത്യൻ താരം, എന്റെ സ്വന്തം വാങ്കഡെയിൽ, അതും ലോകകപ്പ് സെമിഫൈനൽ പോലൊരു മത്സരത്തിൽ മറികടന്നതിൽ പരം സന്തോഷം എനിക്കു ലഭിക്കാനില്ല

കോലിയുടേത് അദ്ഭുതകരമായ നേട്ടമാണ്. പക്ഷേ, ഇതുകൊണ്ട് അവസാനിക്കുന്നില്ല. കരിയറിൽ ഇനിയുമെത്രയോ നേട്ടങ്ങൾ കോലിയെ കാത്തിരിക്കുന്നു.

English Summary:

Virat Kohli breaks records in ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com