ADVERTISEMENT

മുംബൈ∙ മലയാളി താരങ്ങളായ കെ.എം. ആസിഫിനെയും അബ്ദുൽ ബാസിത്തിനെയും ടീമിൽ നിലനിർത്താതെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ്. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 26 ആയിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ട്, വിൻഡീസ് താരങ്ങളായ ജേസൺ ഹോൾഡർ, ഒബെദ് മക്കോയ് എന്നിവരെയും രാജസ്ഥാൻ നിലനിർത്തിയില്ല. മലയാളി താരം സഞ്ജു സാംസൺ തന്നെ അടുത്ത സീസണിലും രാജസ്ഥാനെ നയിക്കും.

മലയാളി താരം ദേവ്ദത്ത് പടിക്കൽ നേരത്തേ രാജസ്ഥാൻ വിട്ട് ലക്നൗ സൂപ്പർ ജയന്റ്സിൽ ചേർന്നിരുന്നു. ആർ. അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത താരങ്ങൾ– ജോ റൂട്ട്, അബ്ദുൽ ബാസിത്ത്, ജേസൺ ഹോൾഡര്‍, ആകാശ് വസിഷ്ട്, കുൽദീപ് യാദവ്, ഒബെദ് മക്കോയ്, മുരുകൻ അശ്വിൻ, കെ.സി. കരിയപ്പ, കെ.എം.ആസിഫ്.

അതേസമയം ചെന്നൈ സൂപ്പർ കിങ്സ് ഓൾ റൗണ്ടര്‍ ബെൻ സ്റ്റോക്സിനെ ടീമിൽനിന്ന് ഒഴിവാക്കി. ഫിറ്റ്നസ് പ്രശ്നങ്ങളുള്ളതിനാൽ ഐപിഎൽ കളിക്കാനില്ലെന്ന് ബെൻ സ്റ്റോക്സ് നേരത്തേ അറിയിച്ചിരുന്നു. എം.എസ്. ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കും. ഋതുരാജ് ഗെയ്ക്‌വാദ്, ഡെവോൺ കോൺവെ, മൊയീൻ അലി, മിച്ചൽ സാന്റ്നർ തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം ചെന്നൈ നിലനിർത്തിയിട്ടുണ്ട്. 32.1 കോടി രൂപയാണ് ചെന്നൈയുടെ കയ്യിൽ ഇനി ബാക്കിയുള്ളത്.

ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത താരങ്ങൾ– ബെൻ സ്റ്റോക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഭഗത് വർമ, സുബ്രാൻഷു സേനാപതി, അംബാട്ടി റായുഡു, ആകാശ് സിങ്, കൈല്‍ ജാമീസൻ, സിസാൻഡ മഗാല.

English Summary:

IPL 2024, Retention Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com