ADVERTISEMENT

ഹൂസ്റ്റൺ ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ പേസ് ബോളർ എസ്. ശ്രീശാന്തും ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയും അമേരിക്കൻ ട്വന്റി20 ലീഗിലേക്ക്. ഡിസംബർ 19 മുതൽ 31 വരെ ഹൂസ്റ്റണിൽ നടക്കുന്ന അമേരിക്കൻ പ്രിമിയർ ലീഗ് (എപിഎൽ) ട്വന്റി20യിലാണ് ഇരുവരും പങ്കാളികളാവുക. ഇന്ത്യയിലെ സജീവക്രിക്കറ്റിൽനിന്ന് ഇരുവരും മുൻപേ വിരമിച്ചതിനാൽ അമേരിക്കൻ ലീഗിൽ പങ്കെടുക്കുന്നതിൽ വിലക്കില്ല.

പ്രിമിയം ഇന്ത്യൻസ് ടീമിൽ എന്നെ ഉൾപ്പെടുത്തിയതിൽ വളരെ നന്ദിയുണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് എനിക്കിപ്പോഴും വലിയ പരിചയമില്ല. അമേരിക്കക്കാരായ കാണികൾക്കു മുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ് – നാൽപതുകാരനായ ശ്രീശാന്ത് പറഞ്ഞു.

English Summary:

S Sreesanth to play in American twenty20 league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com