ADVERTISEMENT

മുംബൈ ∙ ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമിനെതിരായ രണ്ടാം ട്വന്റി20യി‍ൽ ഇംഗ്ലണ്ട് എ ടീമിനു 4 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 18.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.സ്കോർ: ഇന്ത്യ എ 20 ഓവറിൽ 9ന് 149. ഇംഗ്ലണ്ട് എ 18.5 ഓവറിൽ 6ന് 151.

15 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ ഇംഗ്ലിഷ് ബാറ്റർ ഇസി വോങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 3 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് ഒപ്പമെത്തി. നാളെയാണ് അവസാന മത്സരം.ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ മിന്നു മണിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബാറ്റർമാരുടെ പ്രകടനം. ഉമ ഛേത്രി (26), ദിഷ കസറ്റ് (20) കനിക അഹുജ (27), അരുഷി ഗോയൽ (26) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി. നാലാമതായി ഇറങ്ങിയ മിന്നു മണി 13 പന്തിൽ 3 ഫോറടക്കം 14 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഗ്രേസ് ക്രിവൻസ് (39), മയ ബൗച്ചിയർ (27) എന്നിവർ മികച്ച തുടക്കം നൽകിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമായി. ഇരുവരെയും പുറത്താക്കിയ മിന്നു മണി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും കൂറ്റൻ അടികളിലൂടെ ഇസി വോങ് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു. 3 ഓവറിൽ 29 റൺസ് വഴങ്ങിയാണ് മിന്നു രണ്ട് വിക്കറ്റ് നേടിയത്.

മിന്നു സീനിയർ ടീമിൽ

ഇംഗ്ലണ്ടിനെതിരായ 3 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തി. ഹർമൻപ്രീത് കൗറാണ് ടീം ക്യാപ്റ്റൻ. ഡിസംബർ 6നാണ് പരമ്പരയിലെ ആദ്യ മത്സരം.

English Summary:

England beat India in womens t20 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com