ADVERTISEMENT

പെർത്ത്∙ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ വിമാനമിറങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാൻ ആരുമെത്തിയില്ല. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കു പോകുന്നതിനു മുൻപ് ബാഗുകളെല്ലാം പാക്കിസ്ഥാൻ താരങ്ങൾ തന്നെ സ്വയം ചുമന്ന് വാഹനത്തിൽ കയറ്റുകയായിരുന്നു. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍‌വാൻ ബാഗുകൾ വാഹനത്തിൽ കയറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സഹായിക്കാൻ ഉദ്യോഗസ്ഥർ ആരും വരാതിരുന്നതോടെയാണ് പാക്ക് താരങ്ങൾ തന്നെ ബാഗുകൾ ചുമന്നതെന്നാണു വിവരം.

പാക്കിസ്ഥാൻ താരങ്ങളുടെ സാധനങ്ങൾ കയറ്റാനും ഇറക്കാനും ആളുകളെ ഏർപാടാക്കേണ്ടത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചുമതലയാണെന്നും അതുണ്ടായില്ലെന്നും ആരാധകരിൽ ചിലർ സമൂഹമാധ്യമത്തിൽ വിമര്‍ശിച്ചു. വിഡിയോ വൈറലായെങ്കിലും പാക്കിസ്ഥാൻ ടീമോ ഓസ്ട്രേലിയയോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്.

ഡിസംബർ 14ന് പെർത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം പാക്കിസ്ഥാൻ ടീം കളിക്കുന്ന ആദ്യ പരമ്പരയാണിത്. ലോകകപ്പിനു പിന്നാലെ ബാബർ അസം പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു. ടെസ്റ്റിൽ ഓപ്പണിങ് ബാറ്റർ ഷാൻ മസൂദാണു പാക്കിസ്ഥാനെ നയിക്കുന്നത്. ട്വന്റി20യിൽ ഷഹീൻ അഫ്രീദിയെയും ക്യാപ്റ്റനായി നിയമിച്ചു.

English Summary:

Video Of Pakistan Cricket Team Stars Loading Luggage In Truck Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com