ക്യാപ്റ്റന്‍ വിശ്രമം അനുവദിച്ച് ദക്ഷിണാഫ്രിക്ക, ഏകദിന പരമ്പരയിൽ ടെംബ ബാവുമ കളിക്കില്ല
Mail This Article
കേപ്ടൗൺ∙ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ‘വിശ്രമം’ അനുവദിച്ച് ടീം മാനേജ്മെന്റ്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ എയ്ഡൻ മർക്റാമാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയിൽ മാത്രമാണ് ബാവുമ ദക്ഷിണാഫ്രിക്കയെ നയിക്കുക. ഏകദിന ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ ബാവുമയ്ക്കു സാധിച്ചിരുന്നില്ല.
ഇന്ത്യയ്ക്കെതിരായ ട്വന്റി20 ടീമിലും ബാവുമയില്ല. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ യുവതാരം ഡെവാൾഡ് ബ്രെവിസിനെ അടക്കം പുറത്തിരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്. എല്ലാ പ്രധാന താരങ്ങളെയും ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ങാം എന്നിവർ ടെസ്റ്റിൽ അരങ്ങേറും.
ദക്ഷിണാഫ്രിക്ക ട്വന്റി20 സ്ക്വാഡ്– എയ്ഡൻ മര്‍ക്‌റാം (ക്യാപ്റ്റൻ), ഒട്നിയൽ ബാർട്മാൻ, മാത്യൂ ബ്രീറ്റ്സ്കെ, നാന്ദ്രെ ബർഗർ, ജെറാൾട് കോട്സീ, ഡോനോവൻ ഫെരേര, റീസ ഹെൻറിക്സ്, മാർകോ ജാൻസൻ, ഹെന്‍റിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എന്‍ഗിഡി, ആൻഡിലെ പെഹ്‍ലുക്വായോ, ടബരെയ്സ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്.
ഏകദിന ടീം– എയ്ഡൻ മര്‍ക്‌റാം (ക്യാപ്റ്റൻ), ഒട്നിയൽ ബാർട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡെ സോർസി, റീസ ഹെൻഡ്രിക്സ്, ഹെൻറിച് ക്ലാസൻ, കേശവ് മഹാരാജ്, മിഹ്‍ലാലി എംപൊങ്‍വാന, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ആൻഡ്രിലെ പെഹ്‍ലുക്വായോ, ടബരെയ്സ് ഷംസി, റാസി വാൻ ഡർ ദസൻ, കൈൽ വെറെയ്ൻ, ലിസാഡ് വില്യംസ്.
ടെസ്റ്റ് ടീം– ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിങ്ങാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോട്സീ, ടോണി ഡെ സോർസി, ഡീൻ എല്‍ഗാർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്‌റാം, വിയാൻ മുൾഡര്‍, ലുങ്കി എൻഗിഡി, കീഗന്‍ പീറ്റേഴ്സൻ, കഗിസോ റബാദ, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ.