ADVERTISEMENT

പെർത്ത്∙ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. പരമ്പരയ്ക്കു മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ സന്നാഹ മത്സരം കളിക്കുകയാണ് പാക്ക് ടീം ഇപ്പോൾ. മത്സരത്തിനിടെ ബാബർ അസം ചെയ്ത ഒരു കാര്യമാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്ന ബാബർ സഹതാരം അടിച്ച പന്തു പിടിച്ചെടുക്കാൻ നോക്കുകയായിരുന്നു.

പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ താരം ബ്യൂ വെബ്സ്റ്റർ എറിഞ്ഞ പന്തു നേരിട്ടപ്പോൾ ബാബർ അതു പിടിക്കാൻ നോക്കുകയായിരുന്നു. നോൺ സ്ട്രൈക്കറായ ബാബറിനു നേരെയല്ല പന്തു പോകുന്നതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. പിന്നെന്തിനാണു ബാബർ പന്തു പിടിക്കാൻ ശ്രമിച്ചതെന്നാണ് ആരാധകരുടെ സംശയം.

ബാബറിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബാബർ അസം പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജി വച്ചിരുന്നു. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനായി തുടരാനില്ലെന്നായിരുന്നു ബാബറിന്റെ നിലപാട്.

പിന്നാലെ ഓപ്പണർ ഷാൻ മസൂദിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഷഹീൻ അഫ്രീദിയാണ് ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്  പരമ്പരയ്ക്കുള്ള പാക്ക് ടീമിൽ ബാറ്ററായി ബാബർ അസമുണ്ട്. ലോകകപ്പിനു ശേഷം പാക്കിസ്ഥാൻ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ക്യാപ്റ്റൻസിയുടെ അധിക ഭാരം ഒഴിഞ്ഞതോടെ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ബാബറിന്റെ ശ്രമം.

English Summary:

Non-Striker Babar Azam Looks To Stop Ball Hit By Teammate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com