നടക്കാൻ കഴിയുന്ന കാലം വരെ ഐപിഎലിൽ തുടരാന്‍ ആഗ്രഹം: മാക്സ്‌വെൽ

Mail This Article
×
മെബൺ ∙ തന്റെ കരിയറിൽ ഐപിഎൽ വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും പറ്റുന്നത്രയും കാലം ഐപിഎലിൽ തുടരുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ. ‘ പ്രഗൽഭരായ പല പരിശീലകർക്കും കീഴിൽ കളിക്കാൻ ഐപിഎൽ വഴി സാധിച്ചു.
എബി ഡിവില്ലിയേഴ്സ്, വിരാട് കോലി തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരിൽ നിന്നു പലതും പഠിക്കാനും സാധിച്ചു. നടക്കാൻ കഴിയുന്ന കാലം വരെ ഐപിഎലിൽ തുടരാനാണ് ആഗ്രഹം’ – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ മാക്സ്‌വെൽ പറഞ്ഞു.
English Summary:
IPL is everything: says Maxwell
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.