ADVERTISEMENT

ഡർബൻ ∙ ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര ഞായറാഴ്ച തുടങ്ങാനിരിക്കേ ആതിഥേയരായ പ്രോട്ടീസിന് തിരിച്ചടിയായി പേസർ ലുംഗി എൻഗിഡിയുടെ പരുക്ക്. താരത്തിന് കണങ്കാലിൽ പരുക്കേറ്റെന്നും മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ കളിക്കില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. എൻഗിഡിക്ക് പകരം ഫാസ്റ്റ് ബോളർ ബ്യൂറൻ ഹെൻഡ്രിക്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഞായറാഴ്ച ഡർബനിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തിലും വ്യാഴാഴ്ച ജൊഹാനസ്ബർഗിൽ മൂന്നാം മത്സരവും നടക്കും. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര 4–1ന് ജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. പരമ്പരയിൽ ശക്തമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ട്വന്റി 20ക്ക് പിന്നാലെ ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്. കെ.എൽ.രാഹുൽ നയിക്കുന്ന ഏകദിന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും ടെസ്റ്റ് ടീമിൽ മാത്രമേയുള്ളൂ. ഡിസംബർ 17, 19, 21 തീയതികളിലായി മൂന്ന് ഏകദിനങ്ങളാണുള്ളത്. രണ്ട് ടെസ്റ്റുള്ള പരമ്പരയിൽ ആദ്യ മത്സരം ഡിസംബർ 26നും രണ്ടാം മത്സരം ജനുവരി 3നും ആരംഭിക്കും.

English Summary:

Lungi Ngidi Ruled Out of T20I Leg Against India After Picking Up Ankle Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com