ADVERTISEMENT

ദുബായ് ∙ പഴ്സിൽ 14.50 കോടി രൂപ. ടീമിലേക്കു വേണ്ടത് 8 താരങ്ങൾ. പക്ഷേ, മിനി ലേലത്തിൽ വെസ്റ്റിൻഡീസിന്റെ റോവ്മാൻ പവലിനു പിന്നാലെ പോകുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ ടീം മാനേജ്മെന്റ് ഇതെല്ലാം മറന്നു! ഒരു കോടി അടിസ്ഥാന വിലയുള്ള പവലിനെ 7.40 കോടി രൂപ നൽകിയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസുമായി മത്സരിച്ച് പവലിനെ സ്വന്തമാക്കിയതോടെ രാജസ്ഥാന്റെ പഴ്സിൽ ബാക്കി 7.10 കോടി രൂപ. ഇതോടെ തുടർന്നുള്ള ലേലത്തിൽ രാജസ്ഥാൻ അൽപമൊന്നു പിൻവലിഞ്ഞു.

പാറ്റ് കമിൻസിനു വേണ്ടി ഹൈദരാബാദും ബാംഗ്ലൂരും നടത്തിയ മത്സരമായിരുന്നു ലേലത്തിന്റെ ഹൈലൈറ്റ്. ലേലത്തിന്റെ തുടക്കത്തിൽ നിശ്ശബ്ദരായിരുന്ന ബാംഗ്ലൂർ, കമിൻസ് എത്തിയപ്പോഴാണ് സജീവമായത്. കയ്യിൽ 23.5 കോടി രൂപയുണ്ടായിരുന്ന ബാംഗ്ലൂർ 20.25 കോടി വരെ കമിൻസിനായി മുടക്കാൻ തയാറായിരുന്നു. എന്നാൽ മറുവശത്ത് ഇടംവലം നോക്കാതെ വിളിച്ചുമുന്നേറിയ ഹൈദരാബാദ് 20.50 കോടി വീശി കമിൻസിന്റെ സ്വന്തമാക്കി. 

ജസ്പ്രീത് ബുമ്രയ്ക്ക് ഒരു ബോളിങ് പങ്കാളി– ലേലത്തിനെത്തിയ മുംബൈയുടെ ലക്ഷ്യം അതായിരുന്നു. ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സെ (5 കോടി), ശ്രീലങ്കൻ പേസർമാരായ നുവാൻ തുഷാര (4.80 കോടി), ദിൽഷൻ മധുഷങ്ക ( 4.60 കോടി ) എന്നിവരെ ടീമിലെത്തിച്ച മുംബൈ ആ ദൗത്യം ഭംഗിയാക്കി. 

ലേലത്തിൽ മിന്നുംതാരമാകുമെന്നു പ്രതീക്ഷിച്ച ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയെ അടിസ്ഥാന വിലയ്ക്ക് (1.50 കോടി) ഹൈദരാബാദ് സ്വന്തമാക്കിയതായിരുന്നു മറ്റൊരു ഹൈലൈറ്റ്. ഹസരംഗയെ അടിസ്ഥാന വിലയ്ക്കു ലഭിച്ചപ്പോഴുള്ള അമ്പരപ്പ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്റെ മുഖത്ത് പ്രകടമായിരുന്നു.

ഹാർദിക് പാണ്ഡ്യയുടെ ഒഴിവിലേക്ക് ഒരു ഓൾറൗണ്ടറെ തേടിയെത്തിയ ഗുജറാത്ത്, 10 കോടി നൽകി സ്വന്തമാക്കിയത് ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസണെയാണ്.

ലേലവേദിയിൽ ഋഷഭ് പന്തും

കാറപകടത്തെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് താരലേലത്തിൽ പങ്കെടുത്തു. ഡൽഹി ടീം ഡയറക്ടർ സൗരവ് ഗാംഗുലി, ഹെഡ് കോച്ച് റിക്കി പോണ്ടിങ് എന്നിവർക്കൊപ്പമാണ് ലേലവേദിയിൽ പന്ത് ഇരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽ പന്തിനു പരുക്കേറ്റത്. ഇതേത്തുടർന്ന് കഴിഞ്ഞ സീസൺ ഐപിഎലും ഏകദിന ലോകകപ്പുമെല്ലാം പന്തിനു നഷ്ടമായിരുന്നു. പന്തിന്റെ അസാന്നിധ്യത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ് കഴിഞ്ഞ സീസണി‍ൽ ഡൽഹിയെ നയിച്ചത്. ഈ സീസണിൽ പന്ത് തന്നെയാകും ക്യാപ്റ്റനെന്ന് ഡൽഹി അറിയിച്ചിരുന്നു. തനിക്ക് പൂർണമായും ഫിറ്റ്നസ് കൈവരിക്കാൻ കുറച്ചു മാസങ്ങൾ കൂടി വേണ്ടി വരുമെന്ന് ഡൽഹി ടീം പുറത്തുവിട്ട വിഡിയോയിൽ ഇരുപത്തിയാറുകാരൻ പന്ത് പറഞ്ഞു. അടുത്ത വർഷം മാർച്ച് 22നാണ് ഐപിഎലിനു തുടക്കം.

ചെന്നൈ സൂപ്പർ കിങ്സ്

ഡാരിൽ മിച്ചൽ (ന്യൂസീലൻഡ്)– 14 കോടി

സമീർ റിസ്‍വി (ഇന്ത്യ)– 8.40 കോടി

ഷാർദൂൽ ഠാക്കൂർ (ഇന്ത്യ)– 4 കോടി

മുസ്തഫിസുർ റഹ്മാൻ (ബംഗ്ലദേശ്)– 2 കോടി

രചിൻ രവീന്ദ്ര (ന്യൂസീലൻഡ്)– 1.80 കോടി

രാജസ്ഥാൻ റോയൽസ്

റോവ്മൻ പവൽ (വെസ്റ്റിൻഡീസ്)– 7.40 കോടി

ശുഭം ദുബെ (ഇന്ത്യ)– 5.80 കോടി

നാൻഡ്രെ ബർഗർ (ദക്ഷിണാഫ്രിക്ക) – 50 ലക്ഷം

മുംബൈ ഇന്ത്യൻസ്

ജെറാൾഡ് കോട്സെ (ദക്ഷിണാഫ്രിക്ക)– 5 കോടി

നുവാൻ തുഷാര (ശ്രീലങ്ക)– 4.80 കോടി

ദിൽഷൻ മധുഷങ്ക (ശ്രീലങ്ക)– 4.60 കോടി

മുഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ)– 1.50 കോടി

പഞ്ചാബ് കിങ്സ്

ഹർഷൽ പട്ടേൽ (ഇന്ത്യ)– 11.75 കോടി

റൈലി റൂസോ (ദക്ഷിണാഫ്രിക്ക)– 8 കോടി

ക്രിസ് വോക്സ് (ഇംഗ്ലണ്ട്)– 4.20 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മിച്ചൽ സ്റ്റാർക് (ഓസ്ട്രേലിയ)– 24.75 കോടി

മുജീബുർ റഹ്മാൻ (അഫ്ഗാൻ)– 1 കോടി

ഷെർഫെയ്ൻ റുഥർഫോർഡ് (വെസ്റ്റിൻഡീസ്)– 1.50 കോടി

ഗസ് അറ്റ്കിൻസൻ (ഇംഗ്ലണ്ട്)–  1 കോടി

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

അൽസരി (വെസ്റ്റിൻഡീസ്)– 11.50 കോടി

യഷ് ദയാൽ (ഇന്ത്യ)– 5 കോടി

ലോക്കി ഫെർഗൂസൻ (ന്യൂസീലൻഡ്)– 2 കോടി

ഗുജറാത്ത് ടൈറ്റൻസ്

സ്പെൻസർ ജോൺസൺ (ഓസ്ട്രേലിയ)– 10 കോടി

ഷാറൂഖ് ഖാൻ (ഇന്ത്യ)– 7.40 കോടി

ഉമേഷ് യാദവ് (ഇന്ത്യ)– 5.80 കോടി

റോബിൻ മിൻസ് (ഇന്ത്യ)– 3.60 കോടി

സുശാന്ത് മിശ്ര (ഇന്ത്യ)– 2.20 കോടി

കാർത്തിക് ത്യാഗി (ഇന്ത്യ)– 60 ലക്ഷം

ലക്നൗ സൂപ്പർ ജയ്ന്റ്സ്

ശിവം മാവി (ഇന്ത്യ)– 6.40 കോടി

എം.സിദ്ധാർഥ് (ഇന്ത്യ)– 2.40 കോടി

ഡേവിഡ് വില്ലി (ഇംഗ്ലണ്ട്)– 2 കോടി

ആഷ്ടൻ ടർണർ (ഓസ്ട്രേലിയ)– 1 കോടി

അർഷിൻ കുൽക്കർണി (ഇന്ത്യ)– 20 ലക്ഷം

സൺ റൈസേഴ്സ് ഹൈദരാബാദ്

പാറ്റ് കമിൻസ് (ഓസ്ട്രേലിയ)– 20.50 കോടി

ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ)– 6.80 കോടി

ജയദേവ് ഉനദ്കട്ട് (ഇന്ത്യ)– 1.60 കോടി

വാനിന്ദു ഹസരംഗ (ശ്രീലങ്ക)– 1.50 കോടി

ആകാശ് സിങ് (ഇന്ത്യ)– 20 ലക്ഷം

ഡൽഹി ക്യാപിറ്റൽസ്

കുമാർ കുഷാഗ്ര (ഇന്ത്യ)– 7.20 കോടി

ജയ് റിച്ചഡ്സൻ (ഓസ്ട്രേലിയ)– 5 കോടി

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) –4 കോടി

സുമിത് കുമാർ (ഇന്ത്യ)– 1 കോടി

ഷായ് ഹോപ് (വെസ്റ്റിൻഡീസ്)– 75 ലക്ഷം

ട്രിസ്റ്റൻ സ്റ്റബ്സ് (ദക്ഷിണാഫ്രിക്ക)– 50 ലക്ഷം

English Summary:

Teams spend crores in the star auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com