ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർ‌സയുമായുള്ള ബന്ധം അവസാനിപ്പിച്ച്, പുതിയ വിവാഹജീവിതത്തിലേക്കു കടന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണു വഴിയൊരുക്കിയത്. പാക്ക് നടി സന ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. മൂന്നാം വിവാഹത്തിന്റെ ചിത്രങ്ങൾ മാലിക് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. 2010ൽ ആയിരുന്നു സാനിയ മിർസയും ശുഐബ് മാലിക്കും വിവാഹിതരായത്. ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആദ്യം വിവാഹം ചെയ്തതും ഒരു ഇന്ത്യക്കാരിയെയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ ഐഷ സിദ്ദീഖിയാണ് മാലിക്കിന്റെ ആദ്യ ഭാര്യ. അധ്യാപികയായ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് മാലിക്ക് സാനിയ മിർസയെ വിവാഹം ചെയ്യാൻ ഒരുങ്ങിയതെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ശുഐബിനെതിരെ ഐഷ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമായി.

ശുഐബ് മാലിക്കുമായുള്ള വിവാഹത്തിന്റെ വിഡിയോയും ഐഷ പുറത്തുവിട്ടിരുന്നു. 2002 ലായിരുന്നു ഈ വിവാഹമെന്നും, തനിക്ക് വിവാഹമോചനം വേണമെന്നും ഐഷ പരാതിയിൽ വ്യക്തമാക്കി. എന്നാൽ ഐഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നായിരുന്നു മാലിക്കിന്റെ വാദം. ഏകദേശം 15 കോടിയോളം രൂപ ഐഷയ്ക്കു നൽകി മാലിക്ക് വിവാഹ മോചനം നേടിയതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.

ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിര്‍സ കഴിഞ്ഞ ദിവസം പ്രതികരിച്ചു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും ഇമ്രാൻ മിര്‍സ പറഞ്ഞു. 2022 മുതൽ ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു.

English Summary:

Malik married Ayesha Siddiqui in 2002 over the phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com