ADVERTISEMENT

ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാത്തതുകൊണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മുൻ പാക്ക് താരം ആമിർ സുഹൈൽ. ഐപിഎല്ലിൽ പാക്കിസ്ഥാൻ താരങ്ങൾക്കുള്ള വിലക്ക് പാക്ക് ക്രിക്കറ്റിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ മുൻ താരം വ്യക്തമാക്കി. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ പാക്കിസ്ഥാൻ താരങ്ങളും കളിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് പാക്കിസ്ഥാൻ താരങ്ങള്‍ക്കു വിലക്കു വന്നത്. 2016ൽ ആഭ്യന്തര ട്വന്റി20 ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ആരംഭിക്കുകയും ചെയ്തു.

‘‘ഐപിഎല്ലിൽ പാക്ക് താരങ്ങൾ കളിക്കാത്തത് സാമ്പത്തികമായല്ലാതെ, മറ്റൊരു തരത്തിലും സ്വാധീനിച്ചിട്ടില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഇന്നു വലിയ ബ്രാൻ‌ഡ് ആണ്. ബിഗ് ബാഷ്, ബംഗ്ലദേശ് പ്രീമിയർ ലീഗ് എന്നിവയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ലീഗുകളിലും പാക്ക് താരങ്ങൾ കളിക്കുന്നുണ്ട്. നല്ല സ്പിന്നർമാരെ കണ്ടെത്തുകയെന്നതു മാത്രമാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നേരിടുന്ന വെല്ലുവിളി. അഞ്ചാം നമ്പരിലേക്ക് മികച്ചൊരു ബാറ്റർ കൂടിയുണ്ടെങ്കിൽ അത്രയും നല്ലത്.’’

മികച്ച പന്തുകളിൽ പോലും സ്കോർ‌ നേടാനുള്ള കഴിവുണ്ടെങ്കിൽ പാക്കിസ്ഥാൻ ബാറ്റർമാർക്കു മൂന്നു ഫോർമാറ്റുകളിലും തിളങ്ങാൻ സാധിക്കുമെന്നും ആമിർ സുഹൈൽ വ്യക്തമാക്കി. ഏകദിന ലോകകപ്പിൽ സെമി ഫൈനലിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. ലോകകപ്പിനുശേഷം ഓസ്ട്രേലിയയിലും ന്യൂസീലൻ‍ഡിലും പാക്കിസ്ഥാൻ പരമ്പരകൾ തോറ്റു.

English Summary:

Not playing IPL doesn't hurt Pakistan: Amer Sohail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com