ADVERTISEMENT

അഗർത്തല ∙ വിമാനത്തിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിൽസയിലായിരുന്ന കർണാടക ക്രിക്കറ്റ് താരം മയാങ്ക് അഗർവാൾ അഗർത്തലയിലെ ആശുപത്രി വിട്ട് ബെംഗളൂരുവിലെത്തി.

അപകടസ്ഥിതി തരണം ചെയ്തെങ്കിലും റയിൽവേസിനെതിരെ ഇന്നു തുടങ്ങുന്ന രഞ്ജി ട്രോഫി മത്സരം കർണാടക ക്യാപ്റ്റൻ കൂടിയായ മയാങ്കിന് നഷ്ടമാകും. ചൊവ്വാഴ്ച, ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിലെ സീറ്റിനു സമീപമുണ്ടായിരുന്ന ദ്രാവകം കുടിച്ചതിനു പിന്നാലെയാണ് മയാങ്കിന് കടുത്ത അസ്വസ്ഥതകളുണ്ടായത്. ഇതോടെ വിമാനം അഗർത്തലയിൽ തിരിച്ചിറക്കി മയാങ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനക്കമ്പനിക്കെതിരെ മയാങ്കിന്റെ മാനേജർ ത്രിപുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

English Summary:

Mayank in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com