ADVERTISEMENT

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രം രചിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പേസറാണ് ബുമ്ര. പുതിയ റാങ്കിങ് പ്രകാരം ഇന്ത്യൻ സ്പിന്നർ ആര്‍. അശ്വിൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയപ്പോൾ, ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയാണ് രണ്ടാമത്.

കഴിഞ്ഞ റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്നു ബുമ്ര. വിശാഖപട്ടണം ടെസ്റ്റിലെ തകർപ്പൻ പ്രകടനവുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെ താരത്തിന്റെ പോയിന്റ് 881 ആയി ഉയര്‍ന്നു. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റുകളടക്കം വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ബുമ്ര ഇപ്പോൾ തന്നെ 15 വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പരയിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമതാണ് ബുമ്രയുള്ളത്.

ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ബോളർ‌മാരുടെ റാങ്കിങ്ങിൽ ഒരിക്കലെങ്കിലും ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ആദ്യ താരമാണ് ബുമ്ര. നേരത്തേ ട്വന്റി20, ഏകദിന റാങ്കിങ്ങുകളിൽ ബുമ്ര ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളിൽനിന്ന് ആർ. അശ്വിൻ ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഐസിസി റാങ്കിങ്ങിൽ അശ്വിന് നിലവിൽ 853 പോയിന്റുകളാണുള്ളത്. രണ്ടാം മത്സരം കളിക്കാതിരുന്ന രവീന്ദ്ര ജഡേജ രണ്ടു സ്ഥാനങ്ങൾ ഇറങ്ങി ഒൻപതാം റാങ്കിലാണ്. ബോളര്‍മാരുടെ റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ വേറെ ഇന്ത്യൻ താരങ്ങളില്ല.

English Summary:

Jasprit Bumrah becomes first India pacer to attain No 1 spot in ICC Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com