ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര ലോക ക്രിക്കറ്റിന്റെ നെറുകയിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബോളർ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മുപ്പതുകാരൻ ബുമ്ര ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന ആദ്യ ബോളറായി. വിരാട് കോലി, മുൻ ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിങ്, മാത്യു ഹെയ്‌ഡൻ എന്നീ ബാറ്റർമാർ മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 9 വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയുടെ വിജയശിൽപിയായി മാറിയതിനു പിന്നാലെയാണ് ബുമ്ര റാങ്കിങ്ങിലും കുതിച്ചത്. മൂന്നാം സ്ഥാനമായിരുന്നു ടെസ്റ്റ് റാങ്കിങ്ങിൽ ഇതിനു മുൻപുള്ള ബുമ്രയുടെ മികച്ച നേട്ടം. 2017ൽ ട്വന്റി20 റാങ്കിങ്ങിൽ ആദ്യമായി ഒന്നാമതെത്തിയ ബുമ്ര 2018ലാണ് ഏകദിനത്തിൽ ഈ നേട്ടം കൈവരിച്ചത്. നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാമതും ട്വന്റി20 റാങ്കിങ്ങിൽ 100–ാംസ്ഥാനത്തുമാണ് താരം. ഓഗസ്റ്റിൽ അയർലൻഡിനെതിരെയാണ് അവസാനമായി ട്വന്റി20 കളിച്ചത്. 

കഴിഞ്ഞവർഷം മാർച്ച് മുതൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൂന്നാം റാങ്കിലേക്കു താഴ്ന്നപ്പോൾ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദ 2–ാം റാങ്ക് നിലനിർത്തി. 9–ാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.

ബുമ്ര @ ടെസ്റ്റ് ക്രിക്കറ്റ് 

ഉയർന്ന റാങ്ക്: 1 (2024)

നിലവിലെ റാങ്ക്: 1

∙ ഏകദിന ക്രിക്കറ്റ്

ഉയർന്ന റാങ്ക്: 1 (2018)

നിലവിലെ റാങ്ക്: 6

∙ ട്വന്റി20 ക്രിക്കറ്റ്

ഉയർന്ന റാങ്ക്: 1 (2017)

നിലവിലെ റാങ്ക്: 100

English Summary:

Jasprit Bumrah tops the Test bowler rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com