ADVERTISEMENT

മെൽബൺ ∙ ഈ സീസൺ ഐപിഎലിൽ ഋഷഭ് പന്തിനെ ബാറ്ററായി മാത്രമാകും കളിപ്പിക്കുകയെന്ന് ഡൽഹി ക്യാപിറ്റൽസ് ടീം ഹെഡ് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കി. ‘ഐപിഎലിൽ പൂർണതോതിൽ കളിക്കാനുള്ള ഉത്സാഹത്തിലാണ് പന്ത്. എന്നാൽ, പന്തിനെ വിക്കറ്റ് കീപ്പറായി നിയോഗിക്കില്ല.ക്യാപ്റ്റൻ സ്ഥാനത്തും ഈ വർഷമുണ്ടാകില്ല. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും പന്തിനെ കളിപ്പിക്കാനും സാധ്യതയില്ല. ’ – പോണ്ടിങ് പറഞ്ഞു.

ശരീരക്ഷമത പൂർണമായി വീണ്ടെടുക്കാത്തതിനാൽ ബാറ്റിങ്ങിൽ ഇംപാക്ട് പ്ലെയറായി പന്തിന്റെ സേവനം ഡൽഹി ടീം പ്രയോജനപ്പെടുത്തിയേക്കുമെന്നാണ് സൂചന.  പന്ത് കളിക്കുന്നില്ലെങ്കിൽ ഓസീസ് താരം ഡേവിഡ് വാർണർ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്.

English Summary:

Ricky Ponting said that Rishabh Pant will play only as batter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com