ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശനെതിരെ സമൂഹമാധ്യമത്തിൽ ബോഡി ഷെയ്മിങ്. ഭാര്യയോടൊപ്പമുള്ള ചിത്രം ബുമ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സഞ്ജനയ്ക്ക് തടി കൂടുതലാണെന്ന് ഒരാൾ കമന്റ് ഇട്ടത്. തൊട്ടുപിന്നാലെ ഇയാൾക്കു മറുപടിയുമായി സഞ്ജന തന്നെ രംഗത്തെത്തി. ‘‘നിങ്ങൾക്ക് സ്കൂളിലെ സയൻസ് പാഠപുസ്തകത്തിലെ കാര്യങ്ങൾ പോലും ഓർമയില്ല. സ്ത്രീ ശരീരത്തെക്കുറിച്ച് എന്തു ധൈര്യത്തിലാണു നിങ്ങൾ സംസാരിച്ചത്. മാറി പോകു’’– എന്നായിരുന്നു സഞ്ജനയുടെ പ്രതികരണം.

തൊട്ടുപിന്നാലെ സഞ്ജന ഗണേശനു പിന്തുണയായി നിരവധി ആരാധകരുമെത്തി. സഞ്ജനയുടെ പ്രതികരണം സമൂഹമാധ്യമത്തിൽ വൈറലാണ്. അടുത്തിടെയാണ് ബുമ്രയ്ക്കും സഞ്ജനയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ചെറിയ ഇടവേള ലഭിച്ച ബുമ്ര, വീണ്ടും ടീമിനൊപ്പം ചേർന്നു.

bumrah-insta

രാജ്കോട്ടിൽ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ ബുമ്ര കളിക്കും. വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിൽ താരം ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രണ്ടാം മത്സരം ഇന്ത്യ വിജയിച്ചതോടെ പരമ്പര 1–1 എന്ന നിലയിലെത്തി. പരമ്പരയിൽ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്.

English Summary:

Jasprit Bumrah's Wife Sanjana Ganesan Body-Shamed On Valentine's Day Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com