ADVERTISEMENT

വിജയനഗരം ∙ ആന്ധ്ര പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് സമനില. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടപ്പെട്ട ആന്ധ്രയെ ഓൾഔട്ട് ആക്കാൻ സാധിച്ചിരുന്നെങ്കിൽ കേരളത്തിന് ഇന്നിങ്സ് ജയം സ്വന്തമാക്കാമായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ചെറുത്തുനിന്ന ആന്ധ്ര കേരളത്തിന് ജയം നിഷേധിച്ചു.

  ഒന്നാം ഇന്നിങ്സിൽ 242 റൺസ് ലീഡ് വഴങ്ങിയ ആന്ധ്ര രണ്ടാം ഇന്നിങ്സിൽ 1ന് 19 എന്ന നിലയിലാണ് നാലാം ദിനം ആരംഭിച്ചത്. മികച്ച രീതിയിൽ പന്തെറിഞ്ഞ കേരള ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ആന്ധ്രയെ പ്രതിരോധത്തിലാക്കി.

മത്സരം അവസാനിക്കാൻ 6 ഓവറോളം ബാക്കി നിൽക്കെ 9ന് 189 എന്ന നിലയിലായിരുന്നു ആന്ധ്ര. പക്ഷേ, അവസാന ഓവറുകളിൽ പിടിച്ചുനിന്ന ശുഐബ് ഖാനും (11 നോട്ടൗട്ട്), പിവിഎസ്എൻ രാജുവും (0 നോട്ടൗട്ട്) കേരളത്തിന്റെ ജയം നിഷേധിച്ചു.  ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ അക്ഷയ് ചന്ദ്രനാണ് (187) പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Ranji Trophy, Kerala vs Andhra Pradesh Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com