ADVERTISEMENT

മുംബൈ∙ യശസ്വി ജയ്സ്വാളിന്റെ കരിയറിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ഒരു ഫോണ്‍ കോൾ ആണെന്നു യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിങ്. പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് രോഹിത് ശർമയുടെ രീതിയെന്നും ജ്വാല സിങ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

‘‘കുറച്ചു വർഷങ്ങൾക്കു മുൻ‌പാണ് ഈ സംഭവം. യശസ്വി മുംബൈ ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ്. ഒരിക്കൽ മുംബൈയിൽവച്ച് രോഹിത് ശർമ യശസ്വി ജയ്സ്വാളിന്റെ ഫോണിലേക്കു വിളിച്ചു. രോഹിത് ഇപ്പോള്‍ നിൽക്കുന്ന സ്ഥാനത്തേക്ക് എത്തേണ്ട താരമാണ് യശസ്വിയെന്നാണ് അന്നു പറഞ്ഞത്.’’– ജ്വാല സിങ് വെളിപ്പെടുത്തി.

‘‘രോഹിത് ശർമ വിളിച്ചതിനു പിന്നാലെ യശസ്വി എന്നെ ഇക്കാര്യം അറിയിച്ചു. അവൻ വലിയ ആവേശത്തിലായിരുന്നു. ഇപ്പോൾ അതേ രോഹിത് ശർമ ടീം ഇന്ത്യയിൽ‌ യശസ്വി ജയ്സ്വാളിന്റെ ഓപ്പണിങ് പങ്കാളിയാണ്. അവർ തമ്മിൽ വളരെ അടുപ്പമുണ്ട്.’’– ജ്വാല സിങ് പ്രതികരിച്ചു. ശുഭ്മൻ ഗില്ലിനെ വൺഡൗണായി ഇറക്കിയാണ്, ബിസിസിഐ യശസ്വി ജയ്സ്വാളിനെ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറാക്കിയത്.

തകർപ്പൻ പ്രകടനത്തോടെ താരം ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 214 റണ്‍സുമായി പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്സ്വാൾ അടിച്ചെടുത്തത്.

English Summary:

How a surprise phone call from Rohit Sharma sparked Yashasvi Jaiswal's rise?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com