ADVERTISEMENT

റാഞ്ചി ∙ ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച റാഞ്ചിയിൽ തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ നിന്ന് പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച് ബിസിസിഐ. പരുക്കേറ്റു പുറത്തിരിക്കുന്ന കെ.എൽ.രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബുമ്രയ്ക്കു വിശ്രമം നൽകിയത്. പേസ് ബോളർ മുകേഷ് കുമാറിനെ ബുമ്രയ്ക്കു പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലാണ്. ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. 

നാലാം ടെസ്റ്റിനുള്ള ടീം: 

രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, രജത് പാട്ടിധർ, സർഫ്രാസ് ഖാൻ, ധ്രുവ് ജുറെൽ, കെ.എസ്.ഭരത്, ദേവ്‌ദത്ത് പടിക്കൽ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്. 

English Summary:

Bumrah and Rahul are out for the fourth Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com