ചെന്നൈയും ബാംഗ്ലൂരും നേർക്കുനേര്, ത്രില്ലർ പോരാട്ടത്തോടെ ഐപിഎൽ തുടങ്ങും; മത്സരക്രമം പുറത്ത്
Mail This Article
ന്യൂഡൽഹി ∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെയുള്ള മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. 22നു ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ നേരിടും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ളതിനാൽ, 17 ദിവസങ്ങളിലായി 21 മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ഇന്നലെ പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പു തീയതി തീരുമാനമായ ശേഷം ബാക്കിയുള്ള മത്സരങ്ങളുടെ തീയതി പ്രഖ്യാപിക്കും. ആകെ 10 ടീമുകളുള്ള ലീഗിൽ 5 ടീമുകളുടെ 2 ഗ്രൂപ്പുകളായാണ് മത്സരം. ഡൽഹി ക്യാപിറ്റൽസിന്റെ മത്സരങ്ങൾ വിശാഖപട്ടണത്താണു നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ ഐപിഎൽ വേദി മറ്റൊരു രാജ്യത്തേക്കു മാറ്റില്ലെന്നു ലീഗ് ചെയർമാൻ അരുൺ ധുമാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഐപിഎൽ മത്സരക്രമം
തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തിൽ
മാർച്ച് 22: 8.00 ചെന്നൈ – ബാംഗ്ലൂർ (ചെന്നൈ)
മാർച്ച് 23: 3.30 പഞ്ചാബ് – ഡൽഹി (മൊഹാലി)
മാർച്ച് 23: 7.30 കൊൽക്കത്ത– ഹൈദരാബാദ് (കൊൽക്കത്ത)
മാർച്ച് 24: 3.30 രാജസ്ഥാൻ – ലക്നൗ (ജയ്പുർ)
മാർച്ച് 24: 7.30 ഗുജറാത്ത്– മുംബൈ (അഹമ്മദാബാദ്)
മാർച്ച് 25: 7.30 ബാംഗ്ലൂർ – പഞ്ചാബ് (ബെംഗളൂരു)
മാർച്ച് 26: 7.30 ചെന്നൈ– ഗുജറാത്ത് (ചെന്നൈ)
മാർച്ച് 27: 7.30 ഹൈദരാബാദ് – മുംബൈ (ഹൈദരാബാദ്)
മാർച്ച് 28: 7.30 രാജസ്ഥാൻ–ഡൽഹി (ജയ്പുർ)
മാർച്ച് 29: 7.30 ബാംഗ്ലൂർ –കൊൽക്കത്ത (ബെംഗളൂരു)
മാർച്ച് 30: 7.30 ലക്നൗ– പഞ്ചാബ് (ലക്നൗ)
മാർച്ച് 31: 3.30 ഗുജറാത്ത്– ഹൈദരാബാദ് (അഹമ്മദാബാദ്)
മാർച്ച് 31: 7.30 ഡൽഹി –ചെന്നൈ (വിശാഖപട്ടണം)
ഏപ്രിൽ 1: 7.30 മുംബൈ – രാജസ്ഥാൻ (മുംബൈ)
ഏപ്രിൽ 2: 7.30 ബാംഗ്ലൂർ – ലക്നൗ (ബെംഗളൂരു)
ഏപ്രിൽ 3: 7.30 ഡൽഹി – കൊൽക്കത്ത (വിശാഖപട്ടണം)
ഏപ്രിൽ 4: 7.30 ഗുജറാത്ത് – പഞ്ചാബ് (അഹമ്മദാബാദ്)
ഏപ്രിൽ 5: 7.30 ഹൈദരാബാദ്– ചെന്നൈ (ഹൈദരാബാദ്)
ഏപ്രിൽ 6: 7.30 രാജസ്ഥാൻ – ബാംഗ്ലൂർ (ജയ്പുർ)
ഏപ്രിൽ 7: 3.30 മുംബൈ – ഡൽഹി (മുംബൈ)
ഏപ്രിൽ 7: 7.30 ലക്നൗ– ഗുജറാത്ത് (ലക്നൗ)