ADVERTISEMENT

റാഞ്ചി∙ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നായകനാക്കണമെന്ന ആവശ്യവുമായി ഇതിഹാസ താരം സുനിൽ ഗാവസ്കർ. രാജ്യാന്തര ടെസ്റ്റ് കരിയറിൽ അശ്വിന്റെ നൂറാം മത്സരമാണ് ധരംശാലയിൽ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റിലെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു പിന്നാലെയാണ് ഗാവസ്കർ ഇത്തരമൊരു ആവശ്യവുമായി രംഗത്തുവന്നത്. 100 ടെസ്റ്റ് കളിക്കുന്ന 14–ാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് ധരംശാലയിൽ അശ്വിനെ കാത്തിരിക്കുന്നത്. മാർച്ച് 7നാണ് മത്സരം ആരംഭിക്കുന്നത്.

Read Also: ഇന്ത്യൻ മണ്ണിൽ 350 വിക്കറ്റ്; റെക്കോർഡ് പുസ്തകത്തിൽ കുംബ്ലെയെ രണ്ടാമനാക്കി അശ്വിൻ

‘‘റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചാല്‍ ധരംശാലയിലെ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ അശ്വിനെ നിയോഗിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അശ്വിന്‍ നൽകിയ വലിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാകും ഇത്’’ –മത്സരത്തിന്റെ മൂന്നാം ദിനം അശ്വിനെ സാക്ഷിയാക്കി ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ താൻ ഇത്തരത്തിലൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു അശ്വിന്‍റെ മറുപടി. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. അത് എത്രകാലം നീളുന്നോ, അത്രയും സന്തോഷവാനായിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു.

99 ടെസ്റ്റുകളില്‍ നിന്നായി 507 വിക്കറ്റും 3309 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. 35 തവണ അഞ്ച് വിക്കറ്റ് നേട്ടവും 5 സെഞ്ചറികളും 15 അർധ സെഞ്ചറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം. റാഞ്ചി ടെസ്റ്റിൽ 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടമായി. ശുഭ്മൻ ഗില്ലിനൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്. 

English Summary:

Sunil Gavaskar Wants Spinner R Ashwin to Lead India in 5th Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com