ADVERTISEMENT

കഠ്മണ്ഡു ∙ ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ് ഇനി നമീബിയൻ ബാറ്റർ ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റന്റെ പേരിൽ. ത്രിരാഷ്ട്ര പരമ്പരയിൽ നേപ്പാളിനെതിരെ 33 പന്തുകളിൽ സെഞ്ചറി തികച്ചാണ് നമീബിൻ താരം പുതിയ ലോക റെക്കോ‍ർഡിട്ടത്.

കഴിഞ്ഞവർഷത്തെ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരെ 34 പന്തുകളിൽ സെഞ്ചറി നേടിയ നേപ്പാളിന്റെ കുശാൽ മല്ലയെ മറികടന്നു.  മത്സരത്തിൽ 36 പന്തിൽ 101 റൺസ് നേടിയ ഇടംകയ്യൻ ബാറ്റർ ലോഫ്റ്റി ഈറ്റൻ അതിൽ 92 റൺസും നേടിയത് ബൗണ്ടറികളിലൂടെയാണ്. ആദ്യം ബാറ്റു ചെയ്ത നമീബിയ 206 റൺസെടുത്തപ്പോൾ നേപ്പാൾ 186 റൺസിന് ഓൾഔട്ടായി.

English Summary:

Century in thirty three balls; Twenty20 record for Namibian player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com