ADVERTISEMENT

മുംബൈ∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മറികടന്ന് യുവതാരം യശസ്വി ജയ്സ്വാളിന്റെ കുതിപ്പ്. പുതിയ റാങ്കിങ് പ്രകാരം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ജയ്സ്വാൾ 12–ാമത് എത്തി. ഒരു സ്ഥാനം താഴേക്ക് ഇറങ്ങിയ രോഹിത് ശര്‍മ 13–ാം സ്ഥാനത്താണ്. ഇന്ത്യൻ താരങ്ങളിൽ വിരാട് കോലി മാത്രമാണ് ജയ്സ്വാളിന് മുന്നിലുള്ളത്.

രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങിയ കോലി ഒൻപതാം സ്ഥാനത്താണ്. ന്യൂസീലന്‍ഡിന്റെ കെയ്ൻ വില്യംസനാണ് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുള്ളത്. ജോ റൂട്ടും സ്റ്റീവ് സ്മിത്തുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച യുവതാരം ശുഭ്മൻ ഗിൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 31–ാം സ്ഥാനത്താണ് ശുഭ്മൻ ഗിൽ ഉള്ളത്.

ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ്. പേസർ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്ത്. സ്പിന്നർ ആർ. അശ്വിൻ രണ്ടാമതും തുടരുന്നു. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ അഞ്ച് വിക്കറ്റുകൾ നേടിയിരുന്നു. രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ ആറാം സ്ഥാനത്ത്. ടെസ്റ്റ് ടീമുകളുടെ കാര്യത്തിൽ 117 പോയിന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയ 117 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–1ന് വിജയിച്ചാൽ ഇന്ത്യയ്ക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും.

English Summary:

Yashasvi Jaiswal makes a big jump in ICC Test rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com