ADVERTISEMENT

തൃപ്പൂണിത്തുറ ∙ വിസ്ഡൻ ക്രിക്കറ്റിന്റെ മാസികയായ ‘ദ് നൈറ്റ് വാച്ച്മാനിൽ’ ഇടംപിടിച്ചു തൃപ്പൂണിത്തുറയുടെ ക്രിക്കറ്റ് പെരുമ. ‘ദ് റിയൽ സ്റ്റോറി ഓഫ് വൺ ഡേ ക്രിക്കറ്റ്’ എന്ന തലക്കെട്ടോടെയാണു ലോകത്തിലെ ഏറ്റവും പഴയ പരിമിത ഓവർ ക്രിക്കറ്റിന്റെ വേദിയായ തൃപ്പൂണിത്തുറ ‘ദ് നൈറ്റ് വാച്ച്മാന്റെ’ പുതിയ ലക്കത്തിൽ ഇടംപിടിച്ചത്.

പരിമിത ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന ലേഖനങ്ങളുടെ ഭാഗമാണു മാസികയിൽ തൃപ്പൂണിത്തുറ പാലസ് ഓവലിൽ നൂറ്റാണ്ടു മുൻപാരംഭിച്ച പൂജ ക്രിക്കറ്റ് ടൂർണമെന്റും. ടൂർണമെന്റ്, അതിന്റെ ഉപജ്ഞാതാവ് കെ.വി. കേളപ്പൻ തമ്പുരാൻ, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, ഗോദവർമ രാജ ക്യാപ്റ്റൻ ആയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ടീം എന്നിവയെക്കുറിച്ചും ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് മാഗസിനിൽ പരാമർശമുണ്ട്.

കേളപ്പൻ തമ്പുരാന്റെ ചിത്രവും ആദ്യ പൂജ ക്രിക്കറ്റ് ടീമിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന മാഗസിനിൽ ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ചുള്ള വാർത്തകൾ ഒട്ടേറെ തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണു കേരളത്തിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്തൊനീഷ്യൻ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണു കുമാറാണു ലേഖനം എഴുതിയത്.

English Summary:

Pooja Cricket in Wisden magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com