ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽനിന്ന് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനും പുറത്ത്. ദേശീയ ടീമിൽ നിന്നു പുറത്താകുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണമെന്ന ബിസിസിഐ നിർദേശം പാലിക്കാത്തതാണ് ഇരുവർക്കും തിരിച്ചടിയായത്. കഴിഞ്ഞ 3 മാസമായി ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന ഇഷൻ കിഷൻ കഴിഞ്ഞവർഷം സി ഗ്രേഡ് കരാറിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം ദേശീയ ടീമിൽ നിന്നു പുറത്തായ‌ ശ്രേയസ് അയ്യർ, തുടർന്ന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈയ്ക്കായി കളിച്ചിരുന്നില്ല. ‌ 

∙ ബിസിസിഐയുടെ പുതുക്കിയ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ (ഗ്രേഡ് സി) അടക്കം 30 പേർ

∙ 7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ 4 പേർ മാത്രം; രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, ബുമ്ര

∙ 5 കോടി രൂപയുടെ എ ഗ്രേഡ് കരാറിലേക്ക് ശുഭ്മൻ ഗില്ലിനു സ്ഥാനക്കയറ്റം. ആർ.അശ്വിൻ, മുഹമ്മദ് ഷമി, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരും എ ഗ്രേഡിൽ

∙ ഒരു വർഷമായി മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന ഋഷഭ് പന്തിനെയും കരാറിൽ ഉൾപ്പെടുത്തി; പന്ത് എ ഗ്രേഡിൽ നിന്ന് ബിയിലേക്കു താഴ്ന്നു

കരാറിൽ നിന്ന് പുറത്തായ പ്രമുഖ താരങ്ങൾ: 

ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചെഹൽ, ദീപക് ഹൂഡ

കരാറിലെ പുതുമുഖങ്ങൾ: 

യശസ്വി ജയ്സ്വാൾ (ബി ഗ്രേ‍ഡ്, 3 കോടി), തിലക് വർമ, ഋതുരാജ് ഗെയ്ക്‌വാദ്, ജിതേഷ് ശർമ, മുകേഷ് കുമാർ, രജത് പാട്ടിദാർ (എല്ലാവരും സി ഗ്രേഡ്, ഒരു കോടി)

കരാർ നിബന്ധനകൾ

ഒരു വർഷത്തിനിടെ 3 ടെസ്റ്റ് മത്സരങ്ങൾ, 8 ഏകദിനം, 10 ട്വന്റി20 എന്നിവയിൽ ഏതെങ്കിലും പൂർത്തിയാക്കുന്ന താരങ്ങൾ നേരിട്ട് ബിസിസിഐ കരാറിന്റെ ഭാഗമാകും

ദേശീയ ടീമിൽ ഉൾപ്പെടാത്ത സന്ദർഭങ്ങളിൽ താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ സജീവമാകണം.

English Summary:

Shreyas Iyer and Ishan Kishan out of BCCI contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com