ADVERTISEMENT

ന്യൂഡൽഹി ∙ പേസർ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള  ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. എന്നാൽ പരുക്കിനെത്തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്കു പോയ കെ.എ‍ൽ.രാഹുലിന് അഞ്ചാം ടെസ്റ്റും നഷ്ടമാകും.

രഞ്ജി ട്രോഫി സെമിഫൈനലിൽ തമിഴ്നാടിനായി മത്സരിക്കുന്നതിന് വാഷിങ്ടൻ സുന്ദറിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധർമശാലയിൽ മാർച്ച് 7 മുതലാണ് അവസാന ടെസ്റ്റ്. ഫോമിലാവാത്ത രജത് പാട്ടിദാറിനു പകരമായി, കർണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം കിട്ടിയേക്കും.

English Summary:

Rahul out, Bumrah returns for the fifth Test against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com