ADVERTISEMENT

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കി. ഒന്നാം ഇന്നിങ്സിൽ 204 റൺസ് ലീഡ് സ്വന്തമാക്കിയ സന്ദർശകർ, രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2ന് 13 എന്ന നിലയിലാണ്. 5 റൺസുമായി ഉസ്മാൻ ഖവാജയും 6 റൺസുമായി നേഥൻ ലയണുമാണ് ക്രീസിൽ.

കിവീസ് ഒന്നാം ഇന്നിങ്സിൽ 179 റൺസിനു പുറത്തായിരുന്നു. ഓസീസിനിപ്പോൾ ആകെ 217 റൺസ് ലീഡുണ്ട്. 9ന് 279 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഓസ്ട്രേലിയ, പത്താം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്ത കാമറൂൺ ഗ്രീൻ (174 നോട്ടൗട്ട്)– ജോഷ് ഹെയ്സൽവുഡ് (22) സഖ്യത്തിന്റെ കരുത്തിലാണ് 383 റൺസിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടൽ നേടിയത്.

10–ാം വിക്കറ്റിൽ ഒരു ഓസ്ട്രേലിയൻ സഖ്യത്തിന്റെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിരയിൽ ഗ്ലെൻ ഫിലിപ്സ് (71) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 

English Summary:

Australia vs Newzeland cricket match update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com