ADVERTISEMENT

ന്യൂഡൽഹി ∙ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്ത താരങ്ങളെ വാർഷിക കരാറിൽ നിന്നൊഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ‘‘ബിസിസിഐ തീരുമാനം ചില താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാൽ ആഭ്യന്തര ക്രിക്കറ്റിന്റെ സംരക്ഷണത്തിന് ഇത്തരം തീരുമാനങ്ങൾ അത്യാവശ്യമാണ്.’’

‘‘പല താരങ്ങളും ദേശീയ ടീമിൽ ഇടംനേടിക്കഴിഞ്ഞാൽ പിന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കില്ല. ഇത്തരം താരങ്ങൾക്കു താക്കീത് നൽകാൻ ഈ നടപടിയിലൂടെ ബിസിസിഐക്കു സാധിക്കും’’– കപിൽ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിന്റെ പേരിൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ കഴിഞ്ഞ ദിവസം വാർഷിക കരാറിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു.

ഇന്ത്യൻ ടീമിൽ കളിക്കാതെ ഐപിഎല്ലിനുള്ള ഒരുക്കത്തിലായിരുന്നു ഇഷാൻ കിഷൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മാനസിക സമ്മർദമുണ്ടെന്നു പറഞ്ഞാണ് ഇഷാൻ കിഷൻ അവധിയെടുത്തത്. ശ്രേയസ് ‍അയ്യർ പുറംവേദനയാണെന്നു പറഞ്ഞ് രഞ്ജി ട്രോഫി കളിക്കാൻ മടിച്ചിരുന്നു. എന്നാൽ താരത്തിനു പ്രശ്നങ്ങളില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നല്‍കിയതോടെ ശ്രേയസ് മുംബൈ ടീമിനൊപ്പം ചേര്‍ന്നു.

English Summary:

Kapil Dev lauds Board of Control for Cricket in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com