ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബോളിങ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കറാച്ചി കിങ്സിനെതിരായ മത്സരത്തിൽ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച താരം ഒരു ഓവറിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ബോളിങ് ആക്ഷനിടെ പന്തു കയ്യിൽനിന്നു പോകുന്നതിനു മുൻപ് പെട്ടെന്ന് എടുക്കുന്ന ‘സഡൻ ബ്രേക്കാണ്’ താരത്തിന്റെ ബോളിങ്ങിലെ ഹൈലൈറ്റ്. കറാച്ചി ഇന്നിങ്സിനിടെ ഏഴാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലുമായിരുന്നു ഉസ്മാൻ താരിഖ് വിക്കറ്റുകൾ വീഴ്ത്തിയത്.

കറാച്ചിയുടെ വിദേശ താരങ്ങളായ ടിം സെയ്ഫർട്ട്, ജെയിംസ് വിൻസ് എന്നിവരെ താരം എൽബിഡബ്ല്യു ആക്കുകയായിരുന്നു. താരത്തിന്റെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. പന്തെറിയുന്നതിലെ കൃത്യതയാണ് താരത്തെ അപകടകാരിയാക്കുന്നതെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് പ്രതികരിച്ചു. വലം കൈ ബാറ്റർമാര്‍ക്കാണ് താരത്തിന്റെ പന്തുകൾ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതെന്നും മിസ്ബ പ്രതികരിച്ചു.

നാല് ഓവറുകൾ പന്തെറിഞ്ഞ താരം 16 റൺസാണു വഴങ്ങിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ താരത്തിന്റെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കറാച്ചി കിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് വിജയത്തിലെത്തി.

English Summary:

Pakistani Mystery Spinner's Bizarre Action Stuns Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com