ADVERTISEMENT

കറങ്ങിത്തിരിഞ്ഞ പന്തുകൾ മാത്രം കയ്യാളിയ ടെസ്റ്റ് ക്രിക്കറ്റിന്റെ 700 വിക്കറ്റ് ക്ലബ്ബിലേക്ക് ഒരു നാൽപത്തിയൊന്നുകാരന്റെ ഔട്ട്സ്വിങ്ങർ തുളച്ചുകയറിയിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡ് ഇനി ഇംഗ്ലിഷ് ഇതിഹാസതാരം ജയിംസ് ആൻഡേഴ്സന് സ്വന്തം.

ഇന്നലെ ഇന്ത്യൻ ഇന്നിങ്സിലെ 124–ാം ഓവറിൽ കുൽദീപ് യാദവിനെ കീപ്പർ ബെൻ ഫോക്സിന്റെ കൈകളിൽ എത്തിച്ചാണ് ആൻഡേഴ്സൻ തന്റെ റെക്കോർഡ് ബുക്കിലേക്ക് 700–ാം വിക്കറ്റ് എഴുതിച്ചേർത്തത്. 187 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ആൻഡേഴ്സന്റെ ഈ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇനി ആൻഡേഴ്സനു മുന്നിലുള്ളത് സാക്ഷാൽ ഷെയ്ൻ വോണും (708 വിക്കറ്റ്) മുത്തയ്യ മുരളീധരനും (800) മാത്രം.

ആൻഡേഴ്സന്റെ വേട്ട

ടെസ്റ്റ് കരിയറിൽ ആൻഡേഴ്സൻ പിഴുത വിക്കറ്റുകളിൽ കൂടുതൽ ഇന്ത്യക്കാരുടേത്. 39 ടെസ്റ്റുകളിൽ നിന്ന് ഇതുവരെ 149 വിക്കറ്റുകൾ. വിവിധ രാജ്യങ്ങൾക്കെതിരെ 

ആൻഡേഴ്സന്റെ വേട്ട ഇങ്ങനെ..(ബ്രാക്കറ്റിൽ കളിച്ച മത്സരങ്ങൾ)

Vs ∙ ഇന്ത്യ: 149 (39)

∙ ഓസ്ട്രേലിയ: 117 (39)

∙ ദക്ഷിണാഫ്രിക്ക: 103 (29)

∙ വെസ്റ്റിൻഡീസ്: 87 (22)

∙ ന്യൂസീലൻഡ്: 84 (20)

∙ പാക്കിസ്ഥാ‍ൻ: 82 (20)

∙ ശ്രീലങ്ക: 58 (14)

∙ സിംബാബ്‌വെ: 11 (2)

∙ ബംഗ്ലദേശ് 9 (2)

ടെസ്റ്റിലെ 700 വിക്കറ്റുകളിൽ 432 വിക്കറ്റുകളും ആൻഡേഴ്സൻ നേടിയത് 30 വയസ്സിനുശേഷമാണ്. 2003ൽ ടെസ്റ്റിൽ അരങ്ങേറിയ ആൻഡേഴ്സന്റെ ഓരോ വർഷത്തെയും വിക്കറ്റ് നേട്ടവും കളിച്ച മത്സരവും.

 2003: 26 (8) , 2004: 7 (3)  , 2005: 2 (1)

2006: 8 (3) , 2007: 19(5) , 2008:‍ 46 (11)

 2009: 40 (13) , 2010: 57 (12) , 2011: 35 (7)

 2012: 48 (14) , 2013: 52 (14) , 2014: 40 (8) 

 2015: 46 (11) , 2016: 41 (12) , 2017: 55 (11) 

 2018: 43 (12), 2019: 12 (5) , 2020: 33 (6)

 2021: 39 (12) , 2022: 36 (9) , 2023: 15 (6)

 2024: 10 (4)

ഇരുപതാം വയസ്സിൽ ടെസ്റ്റിലെ കന്നി വിക്കറ്റു സ്വന്തമാക്കിയ ആൻഡേഴ്സന് 700–ാം വിക്കറ്റു നേടുമ്പോൾ പ്രായം 41 വയസ്സും 222 ദിവസവും. ആൻഡേഴ്സന്റെ വിക്കറ്റു നേട്ടത്തിലെ വളർച്ച ഇങ്ങനെ...

ആദ്യ വിക്കറ്റ്: 20 വയസ്സ്

 100–ാം വിക്കറ്റ്: 26 വയസ്സ്

 200–ാം വിക്കറ്റ്: 28 വയസ്സ്

 300–ാം വിക്കറ്റ്: 30 വയസ്സ്

 400–ാം വിക്കറ്റ്: 32 വയസ്സ്

 500–ാം വിക്കറ്റ്: 35 വയസ്സ്

 600–ാം വിക്കറ്റ്: 38 വയസ്സ്

 700–ാം വിക്കറ്റ്: 41 വയസ്സ്

ഇംഗ്ലണ്ടിനു പുറത്ത് ആൻഡേഴ്സൻ കൂടുതൽ വിക്കറ്റുകൾ നേടിയ രാജ്യം ഓസ്ട്രേലിയയാണ്; 68. ഇന്ത്യയാണ് മൂന്നാമത് (43). 

സൂപ്പർ സീനിയർ(700 വിക്കറ്റ് തികയ്ക്കുമ്പോ‍ൾ പ്രായം)

 ജയിംസ് ആൻഡേഴ്സൻ: 41 വർഷം, 222 ദിവസം

 ഷെയ്ൻ വോൺ: 37 വർഷം, 104 ദിവസം

 മുത്തയ്യ മുരളീധരൻ: 35 വർഷം, 88 ദിവസം

English Summary:

James Anderson completed seven hundred wickets in Test career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com