ADVERTISEMENT

ധരംശാല ∙ കണങ്കാലിനേറ്റ പരുക്കുമൂലം ശസ്ത്രക്രിയയ്ക്കു വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി, ബംഗ്ലദേശിനെതിരായ പരമ്പരയിലൂടെ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎലിലും ജൂണിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലും ഷമി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. സെപ്റ്റംബറിലാണ് ഇന്ത്യ– ബംഗ്ലദേശ് പരമ്പര. പരുക്കുമൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമി കളിച്ചിരുന്നില്ല.   ഋഷഭ് പന്ത് ഐപിഎലിലൂടെ പ്രഫഷനൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും  ജയ് ഷാ പറഞ്ഞു.

English Summary:

Mohammed Shami's comeback in September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com