ADVERTISEMENT

ബെംഗളൂരു∙ ജലക്ഷാമത്തിൽ വലയുന്ന ബെംഗളൂരുവിൽ നിന്ന് ഐപിഎൽ ട്വന്റി20 മത്സരങ്ങളുടെ വേദി മാറ്റുമെന്ന അഭ്യൂഹത്തിനിടെ, കർണാടക ക്രിക്കറ്റ് അസോസിയേഷനുമായി ഉടൻ ചർച്ച നടത്തുമെന്ന് ജലഅതോറിറ്റി അറിയിച്ചു. കാലവർഷം കുറഞ്ഞതിനെത്തുടർന്ന് 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ബെംഗളൂരു നേരിടുന്നത്.

കുടിക്കാനുള്ള ജലത്തിനു പോലും ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യം ഉയരുന്നത്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ 3 മത്സരങ്ങളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യഘട്ടത്തിൽ  നിശ്ചയിച്ചിരിക്കുന്നത്. 

English Summary:

Concerned about IPL venue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com