ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ഐപിഎൽ ഉദ്ഘാടന ചടങ്ങും, ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരവും കാണാൻ തന്റെ മക്കൾക്കും ആഗ്രഹമുണ്ടെന്നും അശ്വിൻ എക്സ് പ്ലാറ്റ്ഫോമില്‍‌ വ്യക്തമാക്കി. ടിക്കറ്റ് ലഭിക്കാനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഹായവും അശ്വിൻ അഭ്യർഥിച്ചു.

മാർച്ച് 22ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. വർഷങ്ങളോളം ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിച്ചിട്ടുള്ള അശ്വിൻ, നിലവിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്റെ താരമാണ്. ജയ്പൂരില്‍ രാജസ്ഥാൻ റോയൽസിനൊപ്പം സീസണിനുള്ള തയാറെടുപ്പുകളിലാണ് അശ്വിൻ. മാര്‍ച്ച് 24ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

തിങ്കളാഴ്ച മുതലാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതുടങ്ങിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിയും വിരാട് കോലിയും നേർക്കുനേർ വരുമ്പോൾ സീസണിലെ വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സീസണ്‍ വിജയത്തോടെ തുടങ്ങാനാണ് ചെന്നൈയുടേയും ബാംഗ്ലൂരിന്റെയും ശ്രമം. മത്സരത്തിന്റെ ഓഫ് ലൈൻ ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടില്ല.

English Summary:

Ashwin Asks Chennai Super Kings For Help After 'Unreal Demand' For IPL 2024 Opener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com