ADVERTISEMENT

ബെംഗളൂരു ∙ ഡബ്ല്യുപിഎലിലെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) കിരീടനേട്ടത്തെ ട്രോളിലൂടെ ‘പ്രശംസിച്ച്’ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ടീം.  ‘താരക് മേത്ത കാ ഉൾട്ടാ ചശ്മ’ എന്ന ഹിന്ദി സിറ്റ്കോമിലെ ഒരു രംഗമാണ് ബാംഗ്ലൂരിനെ ട്രോളാനായി രാജസ്ഥാൻ ഉപയോഗിച്ചത്. ജേഠാലാൽ എന്ന കഥാപാത്രം ഒരു ഗ്യാസ് സിലിണ്ടർ എടുത്തുയർത്താൻ പ്രയാസപ്പെടുന്നതും അദ്ദേഹത്തിന്റെ ഭാര്യ സിലിണ്ടർ നിഷ്പ്രയാസം എടുത്തുയർത്തുന്നതുമാണ് ചിത്രത്തിൽ. 

ഇതിൽ ജേഠാലാലിനെ ആർസിബി പുരുഷ ടീമും ഭാര്യയെ വനിതാ ടീമുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഐപിഎല്ലിൽ വർഷങ്ങളായി കളിച്ചിട്ടും കിരീടം സ്വന്തമാക്കാൻ ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐപിഎൽ ആദ്യ സീസണിലെ ജേതാക്കളാണ് രാജസ്ഥാൻ റോയൽസ്. 2022 സീസണിൽ ഫൈനലിലുമെത്തി.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്റെ ആദ്യ മത്സരം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ്. ജയ്പൂർ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ മാർച്ച് 24നാണ് രാജസ്ഥാന്റെ പോരാട്ടം. രാജസ്ഥാന്‍ റോയൽസിന് വനിതാ പ്രീമിയർ ലീഗിൽ ടീമില്ല.

English Summary:

Rajasthan Royals celebrate RCB's win in WPL with a troll

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com