ADVERTISEMENT

അഹമ്മദാബാദ്∙ മുംബൈ ഇന്ത്യൻസ്– ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമയെ പല തവണ ഫീൽഡിങ് പൊസിഷനിൽ നിന്നു മാറ്റിയത് രസിക്കാതെ ആരാധകർ. രോഹിത്തിന് ഹാർദിക് പാണ്ഡ്യ യാതൊരു വിലയും നൽകുന്നില്ലെന്നാണു മുംബൈ ആരാധകരുടെ പരാതി.

മത്സരത്തിൽ മുംബൈ തോല്‍ക്കുക കൂടി ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ഹാർദിക്കിനെതിരെ രോഷം ശക്തമാകുകയാണ്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുൻ ക്യാപ്റ്റന് ഹാര്‍ദിക് നിർദേശങ്ങള്‍ നൽകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ആറു റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 168 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ഹാർദിക് പാണ്ഡ്യ 30 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ബാറ്റിങ്ങിലും ഹാർദിക് പാണ്ഡ്യയ്ക്കു മികച്ച സ്കോർ നേടാനായില്ല. 11 റൺസെടുത്താണു താരം പുറത്തായത്. ഉമേഷ് യാദവിന്റെ പന്തിൽ രാഹുൽ തെവാത്തിയ ക്യാച്ചെടുത്താണു പാണ്ഡ്യയെ പുറത്താക്കിയത്. അതേസമയം 29 പന്തുകൾ നേരിട്ട രോഹിത് ശർമ 43 റൺസെടുത്തു.

English Summary:

Fans slams MI captain Hardik Pandya after defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com