ADVERTISEMENT

ബെംഗളൂരു ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വന്റി20 ക്രിക്കറ്റ് പ്രചരിപ്പിക്കാൻ തന്റെ പേര് ഉപയോഗിക്കുന്നുണ്ടെന്നും ട്വന്റി20യിൽ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു വിശ്വസിക്കുന്നതായും വിരാട് കോലി. പഞ്ചാബ് കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു കോലിയുടെ പ്രതികരണം. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോലിയെ പരിഗണിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ട്വന്റി20യിൽ 50നു മുകളിൽ ശരാശരിയും 138.15 സ്ട്രൈക്ക് റേറ്റുമുള്ള കോലിയെ ടീമിൽനിന്നു മാറ്റിനിർത്തരുതെന്നും ആവശ്യമുയർന്നു. ഈ ചർച്ചകൾക്കിടെയാണ് പഞ്ചാബിനെതിരെ 49 പന്തിൽ 79 റൺസ് നേടിയ കോലി മികവു തെളിയിച്ചത്. കോലിയുടെ ഇന്നിങ്സിന്റെ ബലത്തിലാണ് പഞ്ചാബിനെതിരെ ബെംഗളൂരു 4 വിക്കറ്റ് ജയം സ്വന്തമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ബെംഗളൂരു 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 10 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ബെംഗളൂരുവിനായി മത്സരം ഫിനിഷ് ചെയ്തത്.

English Summary:

My time is not over from twenty20 says virat kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com