ADVERTISEMENT

ന്യൂഡൽഹി ∙ രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ശേഷം ഹാർദിക് പാണ്ഡ്യ നേരിടുന്ന പരിഹാസങ്ങൾ അതിരു വിടുന്നെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ ആർ.അശ്വിൻ. സിനിമാ ഫീൽഡിലുള്ളതു പോലുള്ള ‘ഫാൻ വാർ’ ക്രിക്കറ്റിനു യോജിച്ചതല്ലെന്നും തന്റെ യൂട്യൂബ് ചാനലിൽ ഒരു ചോദ്യത്തിനു മറുപടിയായി അശ്വിൻ പറഞ്ഞു. 

‘‘ആരാധകരുടെ അതിരുവിട്ട വികാരപ്രകടനം എനിക്കു മനസ്സിലാകുന്നില്ല. എന്തിനാണ് രോഹിത്തിനു പകരം മുംബൈയുടെ ക്യാപ്റ്റനായെന്നു വച്ച് ഹാർദിക്കിനെ കൂവുന്നത്? ഐപിഎൽ കഴിഞ്ഞാൽ രണ്ടു പേരും നമ്മുടെ രാജ്യത്തിന്റെ താരങ്ങളല്ലേ..’’– അശ്വിൻ പറഞ്ഞു.

‘‘ഓസ്ട്രേലിയയിൽ സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമിൻസിന്റെയും ആരാധകർ തമ്മിൽ അടി കൂടാറുണ്ടോ? ഇംഗ്ലണ്ടിൽ ജോ റൂട്ടിന്റെയും ജോസ് ബട്‌ലറുടെയും ഫാൻസ് ചേരിതിരിഞ്ഞു പോരാടാറുണ്ടോ?’’- അശ്വിൻ ചോദിച്ചു. 

English Summary:

R. Ashwin says that protest of fans against Hardik Pandya is crossing limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com