ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിലും വെസ്റ്റിൻഡീസിലുമായി ഈ ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താൻ എല്ലാവിധ സാധ്യതകളുമുണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ. ‘മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ടീമിലെത്തിക്കാൻ സിലക്ടർമാർ ശ്രമിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കാൻ എല്ലാ സാധ്യതയും ഞാൻ കാണുന്നു. ഈ സീസൺ ഐപിഎലിൽ ഒരുപിടി മികച്ച ആഭ്യന്തര താരങ്ങളുടെ പ്രകടനം കാണുന്നുണ്ട്. സിലക്ടർമാർക്ക് അവരുടെ ജോലി എളുപ്പമാകില്ല. വിരാട് കോലിയെപ്പോലുള്ള പ്രതിഭകളും മികച്ച പ്രകടനം നടത്തുന്നത് സിലക്‌ഷനിൽ വെല്ലുവിളിയായേക്കും ’ – മലാൻ പറഞ്ഞു.

സ്പോർട്സ് ഗെയിമിങ് കമ്പനിയായ ലൈൻബാറ്റ് ന്യൂസിന്റെ ക്രിക്കറ്റ് അംബാസഡറായ ശേഷമുള്ള മാധ്യമസംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മലാൻ. ജൂൺ 5ന് അയർലൻഡിനെതിരെയാണു ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. 

English Summary:

Dawid Malan says India could win T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com