ADVERTISEMENT

മുംബൈ∙ മുംബൈ നഗരത്തിൽ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. 16.5 കോടി രൂപ വില വരുന്ന പുതിയ വീടിന്റെ ചിത്രങ്ങൾ പൃഥ്വി ഷാ തന്നെയാണു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീടിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കിയ സ്ഥാപനങ്ങൾക്ക് നന്ദി അറിയിച്ചാണ് പൃഥ്വി ഷാ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ഷെയർ ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ എട്ടാം നിലയിലാണ് പൃഥ്വി ഷായുടെ വീട്.

2,209 സ്ക്വയർ ഫീറ്റിൽ നാലു കിടപ്പുമുറികളുള്ള വീടാണ് പൃഥ്വി ഷാ വാങ്ങിയത്. 2022 ഏപ്രിലിലാണു പൃഥ്വി ഫ്ലാറ്റ് വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടിയായി മാത്രം 52.50 ലക്ഷം രൂപ ഇന്ത്യൻ താരം ചെലവാക്കി. വീടു വാങ്ങി രണ്ടു വർഷത്തിനു ശേഷമാണ് പൃഥ്വി ഷാ അങ്ങോട്ടു താമസം മാറിയത്. കടലിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്ന ഫ്ലാറ്റിൽ സ്വിമ്മിങ് പൂളുമുണ്ട്.

ബോളിവുഡ് താരം സൊനാക്ഷി സിൻഹയ്ക്ക് ഇതേ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റുണ്ട്. മലൈക അറോറയും അർ‌ജുൻ കപൂറും ഇവിടെ ഫ്ലാറ്റ് വാങ്ങിയിരുന്നെങ്കിലും, 2022 ൽ അതു വിറ്റു. അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളും മുംബൈയിൽ വീട് വാങ്ങിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് പൃഥ്വി ഷാ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ താരം അര്‍ധ സെഞ്ചറി നേടിയിരുന്നു. 40 പന്തുകളിൽ 66 റൺസാണ് പൃഥ്വി ഷാ അടിച്ചെടുത്തത്.

പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
പൃഥ്വി ഷാ പുതിയ വീട്ടിൽ. Photo: Instagram@PrithviShaw
English Summary:

Prithvi Shaw buys a house worth Rs 16.5 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com