ADVERTISEMENT

ലഹോർ ∙ ദേശീയ ടീമിനു പുതിയ പരിശീലകരെ നിയമിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഏകദിന – ട്വന്റി20 ടീം കോച്ചായി ദക്ഷിണാഫ്രിക്കക്കാരൻ ഗാരി കേഴ്സ്റ്റനെയും ടെസ്റ്റ് പരിശീലകനായി മുൻ ഓസ്ട്രേലിയൻ പേസർ ജയ്സൻ ഗില്ലസ്പിയെയുമാണ് പിസിബി നിയമിച്ചത്.

മുൻ പാക്ക് ഓൾറൗണ്ടർ അസർ മഹ്മൂദിനെ എല്ലാ ഫോർമാറ്റിലും സഹപരിശീലകനായും നിയമിച്ചു. 2 വർഷത്തേക്കാണ് നിയമനം. ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിന്റെ മെന്ററായ കേഴ്സ്റ്റൻ മേയ് 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുൻപ് ചുമതലയേൽക്കും.

English Summary:

Kirsten and Gillespie as Pakistan coaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com