അഗ്നസും മെറ്റിൽഡയും പറഞ്ഞു; ഇതാ നമ്മുടെ ടീം
Mail This Article
ഓക്‌ലൻഡ് ∙ ട്വന്റി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീം പ്രഖ്യാപനത്തിൽ താരങ്ങളായി ആഗ്‌നസും മെറ്റിൽഡയും. ടീം പ്രഖ്യാപനത്തിനായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അധികൃതരെ പ്രതീക്ഷിച്ച മാധ്യമപ്രവർത്തകർക്കു മുന്നിലേക്കെത്തിയത് ആഗ്‌നസ്, മെറ്റിൽഡ എന്നീ കുട്ടികളാണ്. 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ എന്തെങ്കിലും സംശയങ്ങളുണ്ടോ എന്നു മാധ്യമ പ്രവർത്തകരോടു ചോദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ന്യൂസീലൻഡ് താരങ്ങളെ പരിചയപ്പെടുത്തിയത് അവരുടെ കുടുംബത്തെ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോയിലൂടെയായിരുന്നു.
കെയ്ൻ വില്യംസൻ ക്യാപ്റ്റൻ
∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിനെ കെയ്ൻ വില്യംസൻ നയിക്കും. രചിൻ രവീന്ദ്ര, മാറ്റ് ഹെൻറി എന്നിവരാണ് ലോകകപ്പ് ടീമിൽ പുതുതായി ഇടംപിടിച്ച താരങ്ങൾ. പരുക്കുമൂലം ഐപിഎലിൽ നിന്നു വിട്ടുനിന്ന ബാറ്റർ ഡെവൻ കോൺവേയെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.