ADVERTISEMENT

ന്യൂഡൽഹി∙ മോശം കാലാവസ്ഥ മൂലം വിമാനം വഴിതിരിച്ചുവിട്ടതോടെ വാരാണസിയിൽ കുടുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) താരങ്ങൾ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനാണ്  തീരുമാനിച്ചിരുന്നത്. 

തിങ്കളാഴ്ച വൈകിട്ട് 5.45നായിരുന്നു വിമാനം. എന്നാൽ കാലാവസ്ഥ മോശമായതോടെ വിമാനം ആദ്യം ഗുവാഹത്തിയിലേക്കും പിന്നീട് വാരാണസിയിലേക്കും വഴിതിരിച്ചുവിട്ടു. 

കാലാവസ്ഥ അനുകൂലമാകാതെ വന്നതോടെ വാരാണസിയിൽ തന്നെ തങ്ങാൻ ടീമിനോടു നിർദേശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ടീം വാരാണസിയിൽ നിന്ന് കൊൽക്കത്തയിലേക്കു മടങ്ങി. 11ന് മുംബൈയ്ക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

English Summary:

Kolkata team stuck in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com