ADVERTISEMENT

ന്യൂഡൽഹി∙ സമ്മർദ ഘട്ടങ്ങളിൽ കൃത്യമായ തീരുമാനം എടുക്കാൻ സാധിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശർമയെന്നും രോഹിത്തിന്റെ സാന്നിധ്യം വരുന്ന ട്വന്റി20 ലോകകപ്പിൽ നിർണായകമാകുമെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ‘ സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ക്യാപ്റ്റനാണ് രോഹിത് ശർമ. 5 തവണ ഐപിഎൽ കിരീടം നേടിയ അനുഭവസമ്പത്ത് രോഹിത്തിനുണ്ട്. 

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ടീമിനെ അദ്ദേഹം ഫൈനൽ വരെ എത്തിച്ചു. ഇത്രയും മികച്ച റെക്കോർഡുള്ള ഒരു താരത്തെ തന്നെയാണ് ട്വന്റ20 ലോകകപ്പിൽ ക്യാപ്റ്റനായി വേണ്ടത്’ യുവരാജ് പറഞ്ഞു.

English Summary:

Yuvraj Singh praise Indian captain Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com